ss

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം പ്രേമലു തിയേറ്ററിൽ അമ്പതാം ദിവസത്തിൽ. ഫെബ്രുവരി 9ന് കേരളത്തിലെ 140 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം എല്ലാ റിലീസ് കേന്ദ്രങ്ങളിലും അമ്പതാം ദിവസം പിന്നിട്ടു. ഇപ്പോൾ 144 തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയുടെ ഉടമസ്ഥതയിലെ ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്. തെലുങ്കിലും വമ്പൻ വിജയമാണ് നേടുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് തമിഴ് പതിപ്പ് സ്വന്തമാക്കിയത്. ബീസ്റ്റ്, വിക്രം, പൊന്നിയിൻ സെൽവൻ തുടങ്ങി വമ്പൻ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്റ് മുവീസ് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കുന്നത്.

16 കോടിയാണ് തെലുങ്കിൽ നിന്ന് പ്രേമലു വാരിയത്. കേരളത്തിൽ നിന്ന് മാത്രം 62 കോടി സ്വന്തമാക്കി. നസ്ളിൻ, മമിത ബൈജു എന്നിവർ സച്ചിനും റീനുവുമായി എത്തി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ശ്യാം മോഹൻ, അഖില ഭാർഗവൻ, മാത്യു തോമസ്, സംഗീത് പ്രതാപ് തുടങ്ങിയവരും തിളങ്ങി.