ss

അനിഖ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വെളുപ്പിൽ ഓറഞ്ച് ബോർഡർ വരുന്ന സാരിയിൽ അതിസുന്ദരിയായി അനിഖ.

മെറിൻ ജോർജ് പകർത്തിയതാണ് ചിത്രങ്ങൾ. ജോബിന വിൻസന്റാണ് സ്റ്റൈലിംഗ്. ബൈഹാൻഡ് ഡിസൈനിലെ സാരിയിൽ അനിഖയെ കാണാൻ ഗംഗുഭായ് കത്തിയവാഡി സിനിമയിലെ ആലിയ ഭട്ടിനെ പോലെയുണ്ടെന്ന് ആരാധകർ. ഈ അഭിപ്രായം നിരവധി ആരാധകർ പങ്കുവച്ചിട്ടുണ്ട്. ഛോട്ടാമുംബൈ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് അനിഖ സിനിമയിലേക്ക് എത്തുന്നത്. ജയറാം നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. യെന്നെ അറിന്താൽ സിനിമയിൽ തൃഷയുടെ മകളായാണ് തമിഴ് പ്രവേശം. പോയ വർഷമാണ് അനിഖ നായികയായി അരങ്ങേറ്റം കുറിച്ചത്. ബുട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിലും ഓ മൈ ഡാർലിംഗ് എന്ന മലയാള ചിത്രത്തിലും നായികയായി അഭിനയിച്ചു. കിംഗ് ഒഫ് കൊത്തയാണ് അനിഖയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ദുൽഖർ സൽമാന്റെ സഹോദരി വേഷമാണ് അവതരിപ്പിച്ചത്. ധനുഷ് ചിത്രമാണ് തമിഴിൽ റിലീസിന് ഒരുങ്ങുന്നത്.