
തിരുവനന്തപുരം: വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് തലസ്ഥാനത്ത് ലുലു ആർട്രിയത്തിന്റെ രണ്ടാം സീസണ് തുടക്കമായി. ലുലു മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങ് ഉണ്ണി മുകുന്ദനും,മഹിമ നമ്പ്യാരും ഉദ്ഘാടനം ചെയ്തു.നന്ദു,ശ്രീലേഷ് ശശിധരൻ,അഖിൽ.കെ.ബെന്നി,ജിതിൻ രത്നാകരൻ എന്നിവർ പങ്കെടുത്തു. നിരവധി കലാകാരന്മാരുടെ പെയിന്റിംഗുകൾ,മെഴുക് പ്രതിമകൾ,ശില്‍പങ്ങൾ,കരകൗശല ഉത്പന്നങ്ങൾ,ലൈവ് ഫെയ്സ് പെയിന്റിംഗ്,മക്രമേ - കോസ്റ്റർ പെയിന്റിംഗ്,വർക് ഷോപ്പുകൾ തുടങ്ങിയവ ലുലു ആർട്രിയത്തിന്റെ മുഖ്യാകർഷണമാണ്.ഫെസ്റ്റിനോടനുബന്ധിച്ച് കലയെയും - ഫാഷനെയും സമന്വയിപ്പിച്ചുള്ള ഫാഷൻ ഷോ ഇന്ന് മാളിൽ നടക്കും.