
ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. ഉച്ച കഴിഞ്ഞ് 3.30ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലും രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർകിംഗ്സും തമ്മിലും ഏറ്റുമുട്ടും.
രണ്ടാം ജയം തേടി
ഇന്നത്ത ആദ്യ മത്സരത്തിൽ തങ്ങളുടെ സീസണിലെ രണ്ടാം ജയം തേടിയണ് ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഇറങ്ങുന്നത്.
ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒന്ന് വീതം ജയവം തോൽവിയുമാണ് ഇരുടീമുകളുടേയും കൈമുതൽ.
ടൂർണമെന്റിലെ തന്നെ ഏറ്റവും സ്‌ഫോടനാത്മകമായ ബാറ്റിംഗ് നിരയാണ് ഹൈദരാബാദിന്റേത്.
നേർക്കു നേർ കണക്കിൽ ഗുജറാത്തിനാണ് ആധിപത്യം
ആദ്യ ജയം തേടി ഡൽഹി, വിജയത്തുടർച്ചയ്ക്ക് ചെന്നൈ
ഇന്നത്തെ രണ്ടാം മത്സരത്തിൽ സീസണിലെ ആദ്യജയം തേടി റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുമ്പോൾ , തുടർച്ചയായ മൂന്നാം ജയമാണ് റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ലക്ഷ്യം.
വിശാഖപട്ടണത്ത് രാത്രി 7.30 മുതലാണ് മത്സരം. 4വർഷത്തിന് ശേഷമാണ് വിശാഖപട്ടണം ഐ.പി.എല്ലിന് ആതിഥ്യമരുളുന്നത്.