മണ്ണാർക്കാട്: കഴിഞ്ഞ നവംബറിൽ എം.ഇ.എസ് കോളേജിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി അറസ്റ്റിൽ. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലെ പ്രതിയായ കൊടുവാളിക്കുണ്ട് തെക്കിനി വീട്ടിൽ മുഹമ്മദ് അഷ്ഫാക്കിനെ (19) ആണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം വർഷ വിദ്യാർത്ഥികളുടെ വാട്സപ്പ് ഗ്രൂപ്പിൽ ചേരാൻ വിസമ്മതിച്ചതിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ അടിച്ച് പരിക്കേല്പിച്ചുവെന്നാണ് കേസ്. മണ്ണാർക്കാട് ഇൻസ്‌പെക്ടർ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.