
കൊച്ചി: വംശീയതും പ്രായവും കണക്കിലെടുത്ത് പിരിച്ചുവിടലിൽ വിവേചനം കാണിച്ചെന്നാരോപിച്ച് പ്രമുഖ ഇന്ത്യൻ സോഫ്‌റ്റ്‌വെയർ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിനെതിരെ(ടി.സി.എസ്) അമേരിക്കയിലെ 20 ജീവനക്കാർ ഈക്വൽ എംപ്ളോയ്‌മെന്റ് ഓപ്പർചൂണിറ്റി കമ്മീഷനിൽ പരാതി നൽകി. എച്ച്. വൺ ബി വിസയുള്ള ചെറുപ്പക്കാരെ നിയമിക്കുന്നതിനായി ടി.സി.എസ് ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള അമേരിക്കൻ പ്രൊഫഷണലുകളെ പിരിച്ചുവിട്ടെന്നാണ് ആരോപണം.
അതേസമയം വർഗത്തിന്റെയും പ്രായത്തിന്റെയും പേരിൽ വിവേചനം കാണിച്ചെന്ന ആരോപണം അടിസ്ഥാനരഹിതവും വളച്ചൊടിക്കുന്നതുമാണെന്ന് ടി.സി.എസ് വക്താവ് പ്രതികരിച്ചു.