പന്തളം : മരുമകന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീന (46) നാണ് കുത്തേറ്റത് വ്യാഴാഴ്ച വൈകുന്നേരം 6.30 യോടെയാണ് സംഭവം. സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ, ഷമീർ ഖാൻ (36 ) ആണ് കുത്തിയത്. ഇയാളെ നാട്ടുകാരുടെ സഹായത്തോടുകൂടി പൊലീസ് പിടികൂടി. ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗണും പൊലീസ് കണ്ടെത്തി. സീനക്ക് നെഞ്ചിലും വയിറ്റിലുമായി മൂന്ന് കുത്തേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ അഖിലാ ഖാനും ഇയാളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ചുള്ള കേസ് നിലനിൽക്കുമ്പോഴാണ് ഷമീർ ഖാൻ ഭാര്യ വീട്ടിൽ എത്തിയത് . പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഷമീർ സർവ്വേ ഡിപ്പർട്ട്‌മെന്റിലെ ജീവനക്കാരനാണ്.