s

മുംബയ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്‌സഭ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബി.ജെ.പിയിൽ ചേർന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിദ്ധ്യത്തിൽ അംഗത്വം സ്വീകരിച്ചു.

താൻ ബി.ജെ.പിയിൽ ചേർന്നത് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ്. പ്രധാനമന്ത്രി മോദി കൊണ്ടുവന്ന നാരീശക്തി വന്ദൻ പദ്ധതി വളരെയധികം സ്വാധീനിച്ചെന്നും ഇത് സ്ത്രീകൾക്ക് തുല്യ അവസരം നൽകുന്നെന്നും അർച്ചന മാദ്ധ്യമങ്ങളോട് പറഞ്ഞു,

ഉദ്ഗീറിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർപേഴ്സണാണ് അർച്ചന. ഭർത്താവ് ശൈലേഷ് പാട്ടീൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. 2004- 2008 കാലഘട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു ശിവരാജ് പാട്ടീൽ.