തിരുവനന്തപുരം: ബദർ യുദ്ധത്തിൽ വിജയിക്കാനായത് ആത്മീയതയുടെ ശക്തി കൊണ്ടായിരുന്നുവെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ബദർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇമാം. കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. അൽമുക്തദിർ,ഗുൽസാർ അഹമ്മദ് സേട്ട്,​എ.എം.ബദറുദ്ദീൻ മൗലവി,പി.സെയ്യദ് അലി,എം.മുഹമ്മദ് മാഹീൻ,ബീമാപള്ളി സക്കീർ, നേമം ജബ്ബാർ,എ.എൽ.എം. കാസിം എന്നിവർ പങ്കെടുത്തു.