
തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒമ്പതാമത് വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഡോ. ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായി.
പ്രഭാവർമ്മ (ജി.കുമാരപിള്ള സ്മാരക പുരസ്‌കാരം), വാവ സുരേഷ് (മദർ തെരേസ പുരസ്‌കാരം), എഴുത്തുകാരി ഡോ. ധനലക്ഷ്മി (മലയാറ്റൂർ രാമകൃഷ്ണൻ സ്മാരക പുരസ്‌കാരം), തിരുമല ശിവൻകുട്ടി(അക്കിത്തം സ്മാരക പുരസ്‌കാരം), ഡോ.എസ്. രാഖി (ഡോ.കെ.കൃഷ്ണൻ നായർ സ്മാരക പുരസ്‌കാരം), നാടൻപാട്ട് കലാകാരൻ സന്തോഷ് വെഞ്ഞാറമൂട് (തിലകൻ സ്മാരക പുരസ്‌കാരം), സി.ആർ. മാത്യു (ഡോ.സുകുമാർ അഴീക്കോട് സ്മാരക പുരസ്‌കാരം), കവിത ബാല (ഇന്ദിരാഗാന്ധി സ്ത്രീശക്തി പുരസ്കാരം), യമുന അനിൽ (ജ്ഞാനദീപം മാദ്ധ്യമ പുരസ്‌കാരം) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ബി.കെ. ലളിതയുടെ അർബുദ സത്യങ്ങൾ അറിയാം തടയാം (പഠനഗ്രന്ഥം), സന്ധ്യാ ജയേഷ് പുളിമാത്തിന്റെ ഇമ്മിണി ബല്യ സാകിത്യം(കഥാസമാഹാരം), പെയ്തൊഴിയാത്ത പ്രണയ മേഘം(നോവൽ) പത്താം പതിപ്പ്, ഷൈമജ ശിവറാമിന്റെ നിതാര(കഥാസമാഹാരം) എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഏഴാച്ചേരി രാമചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, ഡോ. പ്രമോദ് പയ്യന്നൂർ, സെക്രട്ടറി ഗിരിജൻ ആചാരി എന്നിവർ സംസാരിച്ചു.