തിരുവനന്തപുരം: സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് ഊരുത്സവത്തിന്റെ ഭാഗമായി കോട്ടൂരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ ഗോത്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.കോട്ടൂർ അഗസ്ത്യവന മേഖലയിലെ നിരവധി പേർക്ക് വീൽചെയർ, സി.പി.ചെയർ,ഭക്ഷ്യകിറ്റ്, മെഡിക്കൽ കിറ്റ് എന്നിവ വിതരണം ചെയ്തു.വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് അഗസ്ത്യ യൂത്ത് അവാർഡ്,ഗോത്ര ബന്ധു പുരസ്കാരം, കർമശ്രേഷ്ഠ പുരസ്കാരം എന്നിവ നൽകി ആദരിച്ചു. എം.എം.സഫർ,ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്ര,ഡോ.വി.എസ്.ജയകുമാർ,ചലച്ചിത്ര താരങ്ങളായ ജയകുമാർ,സിനി,ഷിഫാന,ഹനുമ,ഷരീഫ് തമ്പാനൂർ,മനോജ്പിള്ള,അജോ എന്നിവർ പങ്കെടുത്തു.