d-k-shivakumar

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രിയുംകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ ഡി.കെ.ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ്. വെള്ളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും മുൻപ് തീർപ്പായ കാര്യത്തിലാണ് വീണ്ടും നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.

ബി.ജെ.പി സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇന്ത്യ" മുന്നണി എൻ.ഡി.എ സഖ്യത്തെ പരാജയപ്പെടുത്തും. അതുകൊണ്ടാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. അവർ പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണ്. അവർക്ക് കോൺഗ്രസിനെയും 'ഇന്ത്യ" മുന്നണിയേയും ഭയമായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ബി.ജെ.പിക്ക് അവരുടെ ബലഹീനത മനസിലായിക്കഴിഞ്ഞു-ശിവകുമാർ പറഞ്ഞു.