
ബംഗളൂരു: 2022 മുതൽ ബംഗളൂരു നഗരത്തിൽ നിന്ന് യുവതി മോഷ്ടിച്ചത്
24 ലാപ്‌ടോപ്പുകൾ. അതും 10 ലക്ഷം രൂപ വിലവരുന്നവ.
മുമ്പ് ഐ.ടി ജീവനക്കാരി യായിരുന്ന ജസ്സി അഗർവാളാണ് (26) വരുമാനമാർഗം കണ്ടെത്തുന്നതിനായി ലാപ്ടോപ്പുകൾ മോഷ്ടിച്ച് വിൽക്കാൻ ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് ഇവർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ വരുമാന മാർഗത്തിനാണ് ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയത്.
ഐ.ടി പ്രൊഫഷണലായ ഇവർ ജോലി അന്വേഷിച്ചാണ് നോയിഡയിൽ നിന്ന്
ബംഗളൂരുവിൽ എത്തിയത്. എന്നാൽ കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. ഇതോടെ വരുമാനത്തിനായി മോഷ്ടിക്കാൻ തീരുമാനിച്ചു.
പേയിംഗ് ഗസ്റ്റായി താമസിക്കുകയും അവിടെ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച് സ്വന്തം നാട്ടിലെത്തി കരിഞ്ചന്തയിൽ വിൽക്കുന്നതായിരുന്നു രീതി. ചാർജ് ചെയ്യുന്നതിനായി ഇടുന്ന ലാപ്ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്.
തന്റെ ഉടമസ്ഥതയിലുള്ള പേയിംഗ് ഗസ്റ്റ് താമസസ്ഥലത്തുനിന്ന് നിരവധി ലാപ്ടോപ്പുകൾ നഷ്ടപ്പെട്ടതായി ബംഗളൂരു സ്വദേശി പരാതി നൽകുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സിസിടിവി ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജസ്സി കുടുങ്ങുകയായിരുന്നു. മാർച്ച് 24ന് ഇവരെ പൊലീസ് അറസ്റ്റുചെയ്തു