
ചെന്നൈ: രാജ്യത്തെ വിവിധ തിരഞ്ഞെടുപ്പുകളിലായി 238 തവണ മത്സരിച്ചു പരാജയപ്പെട്ടിട്ടും കെ.പദ്മരാജൻ പൂർണ ആത്മവിശ്വാസത്തിലാണ്. ഇക്കുറി വീണ്ടും തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ നിന്ന് ജനവിധി തേടാനൊരുങ്ങുകയാണ് ഈ 65കാരൻ.
1988ൽ സ്വദേശമായ തമിഴ്നാട്ടിലെ മേട്ടൂരിൽ നിന്നാണ് ആദ്യമായി മത്സരത്തിനിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, അടൽ ബിഹാരി വാജ്പേയ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർക്കെതിരെ തോൽവി ഏറ്രുവാങ്ങി.
സൈക്കിൾ വർക്ക് ഷോപ്പ് ഉടമയാണ് കെ.പദ്മരാജൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുതൽ ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ വരെ മത്സരിച്ചിട്ടുണ്ട്. 'ഇലക്ഷൻ കിംഗ്" എന്നാണ് പദ്മരാജനെ നാട്ടുകാർ വിളിക്കുന്നത്. എതിരാളിയെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും വിജയം രണ്ടാമത്തെ കാര്യമാണെന്നുമാണ് പത്മരാജൻ പറയുന്നത്.