
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുസമ്മിൽ ഷെരീഫ് എന്നയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യപ്രതി മുസ്സാവിർ ഹുസൈൻ ഷാസിബ് (30), മറ്റൊരു പ്രധാന സൂത്രധാരൻ അബ്ദുൾ എന്നിവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
എൻ.ഐ.എ. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചു. ഇവർ വിവിധ പേരുകളും ഐ.ഡികളും ഉപയോഗിക്കുന്നുണ്ട്. മുസാവിർ ഷാസിബ് രാമേശ്വരം കഫേയിൽ സ്ഫോടക വസ്തു വച്ചുവെന്നും അബ്ദുൾ ഗൂഢാലോചന നടത്തിയെന്നുമാണ് എൻ.ഐ.എ പറയുന്നത്. ഇരുവരും 2020ലെ തീവ്രവാദക്കേസിലെ പ്രതികളാണ്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻ.ഐ.എ അറിയിച്ചു.