
കൊച്ചി: ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷ്വറൻസ് ബ്രാൻഡെന്ന പദവി ഇത്തവണയും പ്രമുഖ പൊതുമേഖല കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) നിലനിറുത്തി. ബ്രാൻഡ് ഫിനാൻസിന്റെ പുതിയ ആഗോള പട്ടികയിലാണ് ഇത്തവണയും 980 കോടി ഡോളർ ബ്രാൻഡ് മൂല്യവുമായി എൽ.ഐ.സി ഇടം പിടിച്ചത്. ലോകത്തിലെ ഏതൊരു കമ്പനികളുമായി മത്സരിക്കാവുന്ന ധനകാര്യ ഉത്പന്നങ്ങളാണ് എൽ.ഐ.സിയുടെ ബ്രാൻഡ് മൂല്യം ഉയർത്തുന്നത്.