d

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇ.ഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും മോദി അറിയിച്ചു. കേരളത്തിലെ ബി.ജെ.പി പ്രവർ‌ത്തകരോട് മോദി നടത്തിയ സംവാദത്തിലായിരുന്നു വാഗ്ദാനം.

കേസിൽ ഉന്നത സി.പി.എം നേതാക്കളുടെ പേരുകൾ ഉയർന്ന് വന്നിട്ടുണ്ട്. കേരളത്തിൽ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ മറ്റ് സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കുന്നത് കാണാം,​ ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുറന്നു കാട്ടണമെന്നും മോദി സംവാദത്തിൽ നിർദ്ദേശിച്ചു. ഇത്തവണ കേരളത്തിൽ ബി.ജെ.പി റെക്കോ‌ഡ് വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.