
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2024 മാർച്ച് 31 - 1199 മീനം 18 ഞായറാഴ്ച.
( രാത്രി 10 മണി 56 മിനിറ്റ് 13 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം )
അശ്വതി: വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക.
ഭരണി: ആഡംബര വസ്തുക്കള്‍ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും.
കാര്‍ത്തിക: ജാമ്യം നില്‍ക്കുന്നത് ഒഴിവാക്കുക, പരാജയ ഭീതി, പ്രവൃത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം.
രോഹിണി: സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും.
മകയിരം: അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും, പലവിധ കുഴപ്പങ്ങളില്‍പ്പെടും, കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.
തിരുവാതിര: കേസുകളില്‍ നിന്നും രക്ഷ, വ്യവഹാര വിജയം, കര്‍മ്മപുഷ്ടി, പ്രശസ്തി, പണമിടപാടുകളില്‍ നേട്ടം, പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സുകളിലൂടെ നേട്ടം.
പുണര്‍തം: കര്‍മ്മരംഗത്തും വ്യക്തിബന്ധത്തിലും കെട്ടുറപ്പ് വര്‍ദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും.
പൂയം: കീര്‍ത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.
ആയില്യം: വാഹനഭാഗ്യം, ഭാര്യാഗുണം, ധനലഭ്യത, കുടുംബപരമായി സ്വസ്ഥതയും സമാധാനവും, കര്‍മ്മ രംഗത്ത് നേട്ടം.
മകം: ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭവങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും.
പൂരം: യാത്രാവിജയം, കുടുംബാംഗങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും,പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.
ഉത്രം: പൂര്‍വ്വിക സ്വത്ത് ലഭിക്കും, സ്വാര്‍ത്ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും.
അത്തം: വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ആവേശപൂര്‍വം ജോലികള്‍ ചെയ്തു തീര്‍ക്കും, ആരോഗ്യ സംരക്ഷണത്തില്‍ അതീവ ജാഗ്രത.
ചിത്തിര: ദാമ്പത്യ സുഖം, സ്ത്രീകള്‍ കാരണം നേട്ടം, നല്ല ആരോഗ്യം, ഇഷ്ടഭക്ഷണലഭ്യത, ധനനേട്ടം, കുടുബസമാധാനം.
ചോതി: ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വരാരാധന ടത്തും, അംഗീകാരവും ആദരവും ഉണ്ടാകും, ജീവിതത്തില്‍ മുന്നേറണമെന്നു മോഹം ജനിക്കും.
വിശാഖം: അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും, സൂക്ഷിക്കുക, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും.
അനിഴം: വ്യവഹാരനഷ്ടം, ശത്രുഭയം, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത.
കേട്ട: കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും.
മൂലം: മറ്റുള്ളവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, ഈശ്വരാധീനം കുറയും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും.
പൂരാടം: വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, സ്ഥാനമാറ്റം.
ഉത്രാടം: സ്ത്രീകള്‍ കാരണം അസ്വസ്ഥത, ആപത്തുകളില്‍ നിന്നും മോചനം, ആരോഗ്യപരമായി കരുതല്‍ വേണം.
തിരുവോണം: അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ശത്രുക്കള്‍ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം.
അവിട്ടം: എല്ലാ കാര്യത്തിലും വിജയം,ഇഷ്ട ഭക്ഷണ ലബ്ദി, ധനനേട്ടം, സമ്മാനാദിലാഭം, തൊഴില്‍ മേഖലയില്‍ മേന്മ, ധനപരമായി നല്ല സമയം.
ചതയം: ശത്രുജയം, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ആകര്‍ഷകമായി പെരുമാറും, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും.
പൂരുരുട്ടാതി: സുഹൃത്തുക്കളില്‍ നിന്നും സഹായം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ശത്രുക്കളുടെ മേല്‍ വിജയം നേടും.
ഉത്തൃട്ടാതി: കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, ഈശ്വരാധീനം, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും.
രേവതി: സമാധാനവും സന്തോഷവും അനുഭവപ്പെടും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മനസന്തോഷം,എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തി.