
മുഖ സൗന്ദര്യത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരു കാലഘട്ടമാണിത്. നിരവധി ചർമ്മ സംരക്ഷണ വഴികൾ അതിനായി യുവതി യുവാക്കൾ തിരഞ്ഞെടുക്കുന്നു. നിറം വയ്ക്കാനും കരുവാളിപ്പ് മാറാനും പല കെമിക്കൽ നിറഞ്ഞ ക്രീമുകളും ഇപ്പോൾ മാർക്കറ്റിൽ കിട്ടും. അമിതമായി പണം ചെലവാക്കി ഇത് വാങ്ങി ഉപയോഗിക്കുന്നവർ കൂടുതലാണ്. എന്നാൽ ഇത്തരം ക്രീമുകൾ പല പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണാകുന്നു.
അടുത്തിടെ വെളുക്കാൻ ഉപയോഗിച്ച ക്രീം മൂലം ഒരാൾക്ക് വൃക്ക രോഗം വന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്തിനാണ് അമിതമായി പണം മുടക്കി ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നത്. പണ്ട് കാലത്ത് നമ്മുടെ മുത്തശ്ശിമാർ വീട്ടിൽ തന്നെ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ചാണ് അവരുടെ ചർമ്മം സംരക്ഷിച്ചിരുന്നത്. അത്തരത്തിൽ തക്കാളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ചർമ്മ സംരക്ഷണ മാർഗം നോക്കാം. കരുവാളിപ്പ് മാറ്റുന്നതിനും നിറം വയ്ക്കുന്നതിനും ഇത് സഹായിക്കും. ഒരു സ്ക്രബറായി ഇത് ഉപയോഗിക്കാം.
ആവശ്യമായ സാധനങ്ങൾ
1, തക്കാളി
2,മഞ്ഞൾപ്പൊടി
3, പഞ്ചസാര
ഉപയോഗിക്കേണ്ട വിധം
ആദ്യം മുഖം നല്ല പോലെ കഴുകി വ്യത്തിയാക്കുക. ശേഷം ഒരു പകുതി തക്കാളി എടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും മഞ്ഞൾപ്പൊടിയും ഇടുക. എന്നിട്ട് അത് മുഖത്ത് ഉരയ്ക്കണം (മഞ്ഞൾപ്പൊടി അലർജിയുള്ളവർ അത് ഒഴിവാക്കി പഞ്ചസാര മാത്രമായി ഉപയോഗിക്കാം). നല്ലപോലെ മുഖത്ത് സ്ക്രബ് ചെയ്ത ശേഷം 10മിനിട്ട് മുഖത്ത് അത് പിടിക്കാൻ വിടുക. ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു ദിവസം ഇത് ചെയ്യുന്നതാണ് നല്ലത്.