suresh-gopi

ചാലക്കുടി: തൃശൂർ വഴി കേരളത്തിന്റെ ഉയിർപ്പ് സംജാതമാകുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിന് തൃശൂരിന്റെ ഉയിർത്തെഴുന്നേൽപ്പായിരിക്കും നടക്കുകയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ എടുക്കും, തൃശൂർ എടുക്കാനാണ് വന്നത്, തൃശൂർ എടുത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയും സുരേഷ് ഗോപി പരോക്ഷമായി പരിഹസിച്ചു. ശ്രീലങ്കയിൽ സംഭവിച്ചതുപോലെ ഇവിടെയും സംഭവിക്കും. ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ല. കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി. സംസ്ഥാനത്തും കൊടുങ്കാറ്റ് വീശിയടിക്കുകയും കപ്പൽ ആടിയുലയുകയും ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.


അതേസമയം, എല്ലാവർക്കും ഈസ്റ്റർ ദിനാശംസകളും സുരേഷ് ഗോപി നേർന്നു. 'കാൽവരിയിലെ കുരിശിൽ നിന്നും മരണത്തെ ജയിച്ച് അവൻ ഉയിർത്തുവന്ന നാൾ, നീതിയുടെ കരങ്ങൾ നീട്ടി ദൈവപുത്രൻ മാർഗം തെളിയിച്ച ഉയിർപ്പ് തിരുനാൾ'- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.