
ലക്‌നൗ: ലോകത്തെ ഏറ്റവും പ്രശസ്തമായ കോഫീ ഭീമൻ സ്റ്റാർബക്ക്‌സ് തങ്ങളുടെ ആദ്യ ഔട്ട്‌ലെറ്റ് ഉത്തർപ്രദേശിലെ വാരാണസിയിൽ തുറന്നിരിക്കുകയാണ്. കൂടുതലും ധനികർ മാത്രമെത്തുന്ന കോഫീ ഷോപ്പ് ഉത്തർപ്രദേശിലെ ചെറിയൊരു നഗരത്തിൽ തുറക്കുമ്പോൾ പിടിച്ചുനിൽക്കാനാവുമോയെന്ന ചോദ്യം പലരും ഉയർത്തിയിരുന്നു. എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് സ്റ്റാർബക്ക്‌സിന് മുന്നിലെ വലിയ ജനക്കൂട്ടം.
കോഫീ ഷോപ്പിന് മുന്നിലെ നീണ്ട വരിയുടെ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങളുടെ നീണ്ട നിരയും ദൃശ്യങ്ങളിൽ കാണാം. ഷോപ്പിന് പുറമേ അകത്തും വലിയ ജനക്കൂട്ടമാണുള്ളതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. 'ചെറിയ പട്ടണങ്ങളിൽ സ്റ്റാർ ബക്ക്‌സ് വിജയിക്കില്ലെന്നും 300 രൂപയുടെ കോഫി ആരും വാങ്ങില്ലെന്നുമാണ് മുൻപ് ജനങ്ങൾ കരുതിയിരുന്നത്. എന്നാൽ വാരാണസിലെ കാഴ്‌ച മറിച്ചാണ്' എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
People earlier : Starbucks wouldn't succeed in small towns because nobody would buy a ₹300 coffee.
— Aaraynsh (@aaraynsh) March 29, 2024
Meanwhile Varanasi : pic.twitter.com/KYfSJt1WQ3
മാർച്ച് 22നാണ് വാരാണസിയിൽ സ്റ്റാർബക്ക്‌സിന്റെ പുതിയ ഔട്ട്‌ലെറ്റ് തുറന്നത്. ടാറ്റ ഗ്ളോബൽ ബിവറേജസും സ്റ്റാർബക്ക്‌സ് കോഫീ കമ്പനിയും തുല്യ പങ്കാളിത്തത്തോടെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിലവിൽ 30 നഗരങ്ങളിൽ സ്റ്റാർബക്ക്‌സിന്റെ ഔട്ട്‌ലെറ്റുകളുണ്ട്.
The first Starbucks in Varanasi ❤️ pic.twitter.com/OyJhsGA0Nk
— Aaraynsh (@aaraynsh) March 22, 2024