
പുണർതം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിച്ച മായമ്മ പ്രദർശനത്തിന്. പുള്ളുവൻ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരി യുവാവും തമ്മിലെ പ്രണയവും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി .ജെ. രാധാകൃഷ്ണൻ, ഇന്ദുലേഖ, കെ. പി .എസ്. സി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ . ഛായാഗ്രഹണം നവീൻ കെ. സാജ്, എഡിറ്റിംഗ് - അനൂപ് എസ്. രാജ്, സംഗീതം രാജേഷ് വിജയ്. പി. ആർ. ഒ അജയ് തുണ്ടത്തിൽ.