
ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും നായകനും നായികയുമായി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് മേയിൽ തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. തൊടുപുഴയിലെ ഗ്രാമ മനോഹാരിതയിൽ ഹാസ്യത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലി പാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.മൈന ക്രിയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതുന്ന ചിത്രത്തിന് വിജു രാമചന്ദ്രൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഛായാഗ്രഹണം അശ്വഘോഷൻ., സംഗീതം ബിജിബാൽ, ഗാനങ്ങൾ സന്തോഷ് വർമ്മ, സാബു ആരക്കുഴ.പ്രോജക്ട് ഡിസൈനർ -ബാദുഷ എൻ. എം പി.ആർ.ഒ -പി.ശിവപ്രസാദ്,