child-abuse

ജയ്‌പൂർ: ബക്കറ്റിലെ വെള്ളം അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് ബാലന് മർദ്ദനം.

രാജസ്ഥാനിലെ അൽവാരിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. ചിരാഗ് എന്ന എട്ടു വയസുകാരനാണ് മർദ്ദനമേറ്റത്. സ്‌കൂളിലെ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ സമീപമുണ്ടായിരുന്ന ബക്കറ്റിൽ തൊട്ടെന്നും വെള്ളം അശുദ്ധമാക്കിയെന്നും ആരോപിച്ച് രതിറാം താക്കൂർ എന്നയാൾ കുട്ടിയെ മർദ്ദിക്കുകയായിരുന്നു.

പൈപ്പിനു ചുവട്ടിൽ വച്ചിരിക്കുന്ന ബക്കറ്റ് എടുത്തുമാറ്റി വെള്ളം കുടിക്കുകയായിരുന്നു ചിരാഗ്.

കുട്ടിയുടെ മാതാപിതാക്കൾ സ്‌കൂളിലെത്തി പരാതി നൽകിയെങ്കിലും പ്രിൻസിപ്പൽ പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും പരാതിയുയർന്നു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.