
സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസ് ആണ് പോസ്റ്റർ റിലീസ് ചെയ്തത്.ഫൺ ഫിൽഡ് ഫാമിലി എന്റർടെയ്നർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ കെ.എസ്.ആർ. ടി.സി കണ്ടക്ടറുടെ വേഷമാണ് സൗബിന്.ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.സംവിധായകൻ ജക്സൺ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു.ഛായാഗ്രഹണം വിവേക് മേനോൻ., ഗാനങ്ങൾ സിന്റോ സണ്ണി, സംഗീതം ഔസേപ്പച്ചൻ,
അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം എബ്രഹാം മാത്യു ആണ് നിർമ്മാണം. അബാം മൂവിസ് നിർമ്മിക്കുന്ന പതിമൂന്നാമത് ചിത്രമാണ്. പി.ആർ. ഒ പി. ശിവപ്രസാദ്.