
സണ്ണി വയ്ൻ, ലുക്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിക്കുന്ന ടർക്കിഷ് തർക്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സണ്ണിയും ലുക്മാനും തമ്മിലുള്ള തർക്കവും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹരിശ്രീ അശോകൻ, സുജിത് ശങ്കർ,ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നാദിർ ഖാലിദും അഡ്വ. പ്രദീപ് കുമാറും ചേർന്നാണ് ന ിർമ്മാണം.
ഛായാഗ്രഹണം അബ്ദുൽ റഹിം, നൗഫൽ അബ്ദുള്ള, സംഗീതം : ഇഫ്തി,ഗാനങ്ങൾ വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി .കെ പി .ആർ. ഒ പ്രതീഷ് ശേഖർ.