ഒല്ലൂർ: കുട്ടനെല്ലൂർ പാലത്തിനടിയിൽ നടന്ന റെയ്ഡിൽ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി അക്ബറി (24)നെയാണ് ഒല്ലൂർ പൊലീസും സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌കോഡും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും മൂന്നര കിലോഗ്രാം കഞ്ചാവുമായി ചെറുതുരുത്തി പള്ളം സ്വദേശിയായ കളവര വളപ്പിൽ സൽമാൻ (25), ബീഹാർ വൈശാലി സ്വദേശിയായ അഖിൽ സിംഗ് (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഖിൽ സിംഗ് എറണാകുളം ബാറിൽ തോക്ക് ഉപയോഗിച്ച് വെടിവെച്ച കേസിലെ പ്രതിയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ലഹരി വിരുദ്ധ സ്‌കോഡ് പിടികൂടിയ മൂന്നു ബ്രൗൺഷുഗർ കേസുകളിലും രണ്ട് കഞ്ചാവ് കേസുകളിലും പ്രതികൾ നോർത്ത് ഇന്ത്യക്കാരാണ്. അന്വേഷണ സംഘത്തിൽ ഒല്ലൂർ സ്റ്റേഷനിലെ എസ.്‌ഐമാരായ സുഭാഷ്, പ്രതീഷ്, ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ. ജസ്റ്റിൻ, ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്.ഐമാരായ സുവ്രതകുമാർ, ഗോപാലകൃഷ്ണൻ, രാകേഷ്, എ.എസ്.ഐ ജീവൻ, റെനീഷ്, ലിഗേഷ്, വിപിൻ, സുജിത്ത്, ശരത്ത്, ആഷിഷ് എന്നിവരുണ്ടായിരുന്നു