
ആലപ്പുഴ: കൊല്ലകടവ് ഭാഗത്ത് വീടുകൾ കയറി അക്രമം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് കടയിക്കാട് കൊച്ചുമലയിൽ വീട്ടിൽ ആദർശ് (22), ചെറിയനാട് കടയിക്കാട് ചെറിയനാട് പഞ്ചായത്ത് 12- ാം വാർഡിൽ അതുൽ ഭവനത്തിൽ അച്ചൂട്ടൻ (അനന്തു-22) എന്നിവരെയാണ് വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിന് സമീപമുള്ള ഷെഫിൻ വില്ലയിൽ മുഹമ്മദ് ആസിഫ്, ഷെബി മൻസിലിൽ ആഷിഖ് മുഹമ്മദ്, പൊയ്കത്തുണ്ടിയിൽ ജലാൽ എന്നിവർ വീടിനുസമീപം നിൽക്കുന്നതുകണ്ട് മദ്യലഹരിയിലായിരുന്ന പ്രതികൾ ഇവരെ ആക്രമിക്കുകയുമായിരുന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി രാജേഷിന്റെ നേതൃത്വത്തിൽ വെണ്മണി സി.ഐ എ.നസീർ, എസ്.ഐമാരായ കെ.ദിജേഷ്, ബി.ജെ.ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.