d

വാഷിംഗ്‌ടൺ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെട്ട കുറ്റത്തിന് അറസ്റ്റിലായ അദ്ധ്യാപികയ്ക്ക് ജയിൽ ശിക്ഷ ഒഴിവാകും വാഷിംഗ്‌ടണിലെ സ്പോക്കെയ്‌ൻ വാലിയിലെ സെൻട്രൽ വാലി ഹൈസ്കൂൾ അദ്ധ്യാപികയായിരുന്ന മക്കെന്ന കിൻഡ്രെഡ് (25)​ ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗിക്കുക,​ അസാന്മാർഗിക പ്രവർത്തനങ്ങൾക്കായി പ്രായപൂ‌ർത്തിയാകാത്തവരുമായി ആശയവിനിമയം നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

20222 ജൂണിലാണ് ഇൻസ്റ്റഗ്രാം വഴി വിദ്യാർത്ഥിയുമായി അദ്ധ്യാപിക അടുക്കുന്നത്. തുടർന്ന് ഇരുവരും ഇൻസ്റ്റഗ്രാം വഴി സന്ദേശങ്ങൾ കൈമാറി കൂടുതൽ അടുത്തു. ഇതിനിടെ നവംബറിൽ ഭർത്താവുമായി പ്രശ്നങ്ങളുണ്ടായ സമയത്ത് വിദ്യാർത്ഥിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇക്കാര്യം പലരും അറിഞ്ഞെങ്കിലും അദ്ധ്യാപികയും വിദ്യാർത്ഥിയും ആരോപണങ്ങൾ നിഷേധിക്കുകയാണുണ്ടായത്. തുടർന്ന് വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ ഇവരുടെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സ്കൂൾ അധികൃതർക്ക് കൈമാറി. സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അദ്ധ്യാപികയുമായുള്ള ബന്ധം വിദ്യാർത്ഥി സമ്മതിച്ചു,​അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും വിദ്യാർത്ഥി മൊഴി നൽകി. 17കാരൻ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് അദ്ധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം അവർ രാജി വയ്ക്കുകയും ചെയ്തു,​

ഇതിനിടെ വിദ്യാർത്ഥിയുടെ അമ്മ കിൻഡ്രെഡിനെ മർദ്ദിക്കുകയും ചെയ്തു,​ അദ്ധ്യാപികയുമായുള്ള ബന്ധം വിദ്യാർത്ഥിയുടെ പഠനത്തെയും മാനസിക നിലയെയും ബാധിച്ചതായും മാതാവ് പരാതിപ്പെട്ടു. തുടർന്ന് കിൻഡ്രെഡ് വിദ്യാർത്ഥിയോടും കുടുംബത്തോടും ക്ഷമാപണം നടത്തി.

2022ൽ അറസ്റ്റിലായത് മുതൽ ബോണ്ടിൽ നിന്ന് സ്വതന്ത്രയായ കിൻഡ്രെഡിന് രണ്ട് വർഷത്തെ പ്രൊബേഷനും 700 ഡോളർ പിഴയും 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു,​