
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കബീർ എന്ന കൊടും വില്ലൻ കഥാപാത്രത്തിന്റെ ടീസറാണ്പുറത്തിറങ്ങിയത്. മുടി നീട്ടി വളർത്തി മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ ടീസറിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ മലയാളം ആമുഖത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രമാണ്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് നിർമ്മാണം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഏപ്രിൽ 10ന് ചിത്രം തിയേറ്രറിൽ എത്തും. പി.ആർ. ഒ പി. ശിവപ്രസാദ്.