rohan

മയാമി : മയാമി ഓപ്പൺ ടെന്നീസ് പുരുഷ ഡബിൾസ് കിരീടം ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ഓസ്ട്രേലിയയുടെ മാറ്റ് എബ്ഡൻ സഖ്യത്തിന് . ഇതോടെ എ.ടി.പി മാസ്റ്റേഴ്സ് 1000 ടൂർണമെന്റിൽ കിരീ‌ടം നേടുന്ന ഏറ്റവും പ്രായമേറിയ താരം എന്ന സ്വന്തം പേരിലു ണ്ടായിരുന്ന റെക്കാഡ് 44കാരനായ രോഹൻ തിരുത്തിയെഴുതി. ഫൈനലിൽ 6-7(3),6-3,10-6 എന്ന സ്കോറിന് ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗ് - അമേരിക്കയുടെ ഓസ്റ്റിൻ ക്രായിസെക്ക് സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം കീഴടക്കിയത്. കഴിഞ്ഞ വർഷം ഇന്ത്യൻവെൽസ് ഓപ്പണിൽ സ്വന്തമാക്കിയരുന്ന റെക്കാഡാണ് ഇവിടെ രോഹൻ മാറ്റിയെഴുതിയത്. എ.ടി.എ ഡബിൾസ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായമേറിയ താരമായി തുടരുകയാണ് രോഹൻ. ബൊപ്പണ്ണയുടെ 14-ാമത് എ.ടി.പി മാസ്റ്റേഴ്സ് ഫൈനലായിരുന്നു മയാമിയിലേത്.