babar

കറാച്ചി: കഴിഞ്ഞഏകദിന ലോകകപ്പിലെ തോൽവിക്ക് പിന്നാലെ എല്ലാ ഫോർമാറ്റുകളിലെയും പാകിസ്ഥാൻ ടീമിന്റെ നായകപദവിയിൽ നിന്നും സ്വയമൊഴിഞ്ഞ ബാബർ അസമിനെ ഏകദിന,ട്വന്റി-20 ടീമുകളുടെ ക്യാപ്ടനായി തിരിച്ചുവിളിച്ചു. മൊഹ്‌സിൻ നഖ്‌വി ചെയർമാനായ പുതിയ സെലക്ഷൻ കമ്മിറ്റിയാണ് ഈ തീരുമാനമെ‌ടുത്തത്. ബാബർ സ്ഥാനമൊഴിഞ്ഞശേഷം ഷഹീൻ ഷാ അഫ്രീദിയെ ട്വന്റി-20യിലും ഷാൻ മസൂദിനെ ടെസ്റ്റിലും ക്യാപ്‌ടനാക്കിയിരുന്നു. അഫ്രീദിയുടെ ക്യാപ്ടനെന്ന നിലയിലെ പ്രകടനം തീർത്തും ദുർബലമായി മാറിയതോടെയാണ് ബാബറിനെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. അടുത്ത മാസം ന്യൂസിലാൻഡിനെതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ ബാബറാകും പാകിസ്ഥാനെ നയിക്കുക.