brs

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി സെക്രട്ടറി ജനറലും മുൻ എ.പി.സി.സി പ്രസിഡന്റുമായ കെ.കേശവ റാവു ബി.ആർ.എസിൽ നിന്നു രാജിവച്ച് കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹം. അദ്ദേഹത്തിന്റെ മകളും ഹൈദരാബാദ് മേയർ കൂടിയായ വിജയലക്ഷ്മിയും കോൺഗ്രസിൽ ചേർന്നേക്കും.

ഇവർ കോൺഗ്രസ് നേതാവ് ദീപാ ദാസ് മുൻഷിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.