bengal

കൊ​ൽ​ക്ക​ത്ത​: പശ്ചിമ​ ​ബം​ഗാ​ളി​ൽ​ ​ചു​ഴ​ലി​ക്കാ​റ്റി​ലും​ ​ക​ന​ത്ത​ ​മ​ഴ​യി​ലും​ ​നാ​ല് ​മ​ര​ണം. ഇന്നലെ
ജ​ൽ​പാ​യ്‌ഗു​രി​ ​ജി​ല്ല​യി​ലാ​ണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.​ 100 ഓളം പേർക്ക് പരിക്കേറ്റു. ​നി​ര​വ​ധി​ ​വീ​ടു​ക​ൾ​ ​ത​ക​രു​ക​യും​ ​മ​ര​ങ്ങ​ൾ​ ​ക​ട​പു​ഴ​കുകയും​ ​ചെ​യ്തു. വൻ കൃഷിനാശവും റിപ്പോർട്ട് ചെയ്തു. പ്ര​ദേ​ശ​ത്തെ​ ​വൈ​ദ്യു​തി​ ​വി​ത​ര​ണം​ ​താ​റു​മാ​റാ​യി.​ ​

ഉ​ച്ച​ ​തി​രി​ഞ്ഞ് അപ്രതീക്ഷിതമായുണ്ടായ ​ക​ന​ത്ത​ ​മ​ഴ​യും​ ​ചു​ഴ​ലി​ക്കാ​റ്റും​ ജ​ൽ​പാ​യ്‌ഗു​രി​​-​മൈ​നാ​ഗു​രി​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​വ​ൻ​ ​നാ​ശ​മു​ണ്ടാ​ക്കിയെന്നും ദു​ര​ന്ത​നി​വാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ന്നു​വ​രു​ന്നതായും​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​താ​ ​ബാ​ന​ർ​ജി​ ​അ​റി​യി​ച്ചു.​ആ​ളു​ക​ളെ​ ​സു​ര​ക്ഷി​ത​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​മാറ്റിത്തുടങ്ങി.​ ​മ​രി​ച്ച​വ​രു​ടെ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കും.​ ​പ​രി​ക്കേ​റ്റ​വ​ർ​ക്കും​ ​ആ​വ​ശ്യ​മാ​യ​ ​സ​ഹാ​യം​ ​ന​ൽ​കും.​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​മ​മ​ത​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ജ​ൽ​പാ​യ്ഗു​രി​യി​ലെ​ത്തി.​ ​ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അുണാചൽ പ്രദേശ്, അസാം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, തൃപുര, മിസോറാം സംസ്ഥാനങ്ങൾക്കായിരുന്നു മുന്നറിയിപ്പ്. ബംഗാളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിരുന്നു.

മണിപ്പൂരിലും അസാമിലും

ഇതിനിടെ, തെക്കുകിഴക്കൻ മണിപ്പൂരിലും അസാമിലെ ജോർഹട്ടിലും ഇന്നലെ കനത്ത മഴയും കാറ്റും വ്യാപക നാശംവിതച്ചു. നിരവധി വീടുകൾക്കും കൃഷി ഭൂമികൾക്കും നാശനഷ്ടമുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഗുവഹാത്തിയിലെ ലോക്‌പ്രിയ ഗോപിനാഥ് ബോർദോലയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആറ് വിമാനങ്ങൾ അഗർത്തല, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നതോടെ ഉള്ളിലേക്ക് വെള്ളം കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. അസാമിൽ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചു. വിവിധ മേഖലകളിൽ വിമാനമാർഗമുള്ള യാത്ര നിറുത്തലാക്കി.