d

കൊ​ൽ​ക്ക​ത്ത​:​ ​ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് മഴയും ചുഴലിക്കാറ്റും. ബം​ഗാ​ളി​ൽ ​ ​ചു​ഴ​ലി​ക്കാ​റ്റി​ലും​ ​ക​ന​ത്ത​ ​മ​ഴ​യി​ലും​ ​നാ​ല് ​ പേർ മരിച്ചു. ജ​ൽ​പാ​യ്ഗു​രി​ ​ജി​ല്ല​യി​ലാ​ണ് ​സം​ഭ​വം.​ 100​ ​പേ​ർ​ക്കെ​ങ്കി​ലും​ ​പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​നി​ര​വ​ധി​ ​വീ​ടു​ക​ൾ​ ​ത​ക​രു​ക​യും​ ​മ​ര​ങ്ങ​ൾ​ ​ക​ട​പു​ഴകുകയും ​ചെ​യ്തു. ഇ​ന്ന് ​ ​ഉ​ച്ച​ ​തി​രി​ഞ്ഞ് ​ക​ന​ത്ത​ ​മ​ഴ​യും​ ​ചു​ഴ​ലി​ക്കാ​റ്റും​ ​ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നെ​ന്നും ജ​ൽ​പാ​യ്ഗു​രി​-​മൈ​നാ​ഗു​രി​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​വ​ൻ​ ​നാ​ശ​മു​ണ്ടാ​യെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​താ​ ​ബാ​ന​ർ​ജി​ ​അ​റി​യി​ച്ചു.


പ്ര​ദേ​ശ​ത്തെ​ ​വൈ​ദ്യു​തി​ ​വി​ത​ര​ണം​ ​താ​റു​മാ​റാ​യി.​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ന്നു​വ​രു​ന്നു.​ ​ആ​ളു​ക​ളെ​ ​സു​ര​ക്ഷി​ത​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റു​ക​യാ​ണ്.​ ​മ​രി​ച്ച​വ​രു​ടെ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കും.​ ​പ​രി​ക്കേ​റ്റ​വ​ർ​ക്കും​ ​ആ​വ​ശ്യ​മാ​യ​ ​സ​ഹാ​യം​ ​ന​ൽ​കും.​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​മ​മ​ത​ ​രാ​ത്രി​ ​ജ​ൽ​പാ​യ്ഗു​രി​യി​ലെ​ത്തി.​ ​

അ​സാ​മി​ലും​ ​മ​ണി​പ്പൂ​രി​ലും​ മണിക്കൂറുകളായി ​ക​ന​ത്ത​ ​മ​ഴ തുടരുകയാണ്,​ അസമിൽ മഴയിലും കാറ്റിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമീപ മേഖലകളിലും വിമാനമാർഗമുള്ള യാത്ര നിറുത്തലാക്കിയിട്ടുണ്ട്.