
പത്തനംതിട്ട: പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ നടപടിയുമായി വരണാധികാരി. ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽനിന്ന് മറയ്ക്കണമെന്നാണ് നിർദ്ദേശം. തിരഞ്ഞെടുപ്പ് സ്‌ക്വാഡിനാണ് കലക്ടർ നിർദ്ദേശം നൽകിയത്. എൽ.ഡി.എഫിന്റെ പരാതിയിലാണ് നടപടി. ഇതിനു ചെലവായ തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും.
ആന്റോ ആന്റണിയുടെ വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും പേര് മറച്ചുവെയ്ക്കാൻ നടപടി വേണെന്നായിരുന്നു എൽ.ഡി.എഫിന്റെ ആവശ്യം.