smruthi-irani

കൊച്ചി: വയനാട് ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. നാലിന് രാവിലെ 10നാണ് പത്രിക സമർപ്പണം. കെ.സുരേന്ദ്രൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലേക്ക് സ്മൃതി ഇറാനിയെത്തുന്നത് കൗതുകത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി- സ്മൃതി ഇറാനി മത്സരം രാജ്യ ശ്രദ്ധയാകർഷിച്ചിരുന്നു. രാഹുൽ ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരിക്കുകയാണ്.