udf

തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രചാരണത്തിനെതിരെ പരാതിയുമായി യു.ഡി.എഫ്. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് അച്ചടിച്ച 'മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം " എന്ന പുസ്തകം വീടുകളിൽ നൽകുന്നതിനെതിരെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. സർക്കാർ സംവിധാനങ്ങളെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് പെരുമാറ്റ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.