maruti

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിപണി മൂല്യം നാല് ലക്ഷം കോടി രൂപ കടന്നു. 12,724 രൂപ എന്ന ലെവൽ വരെ ഉയർന്ന ഓഹരി വില ഇപ്പോൾ 12,600 രൂപയാണ്. മാർച്ച് മാസത്തിൽ ഇതുവരെ മാരുതിയുടെ ഓഹരി വിലയിൽ 12 ശതമാനം വർദ്ധനയുണ്ട്. ജനുവരി-മാർച്ച് കാലയളവിൽ, ഓഹരി വില 23 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാർ വില തുടർച്ചയായി വർദ്ധിച്ചതും വാഹന വിപണിയിലെ ഉണർവുമാണ് മാരുതി സുസുക്കിയുടെ ലാഭക്ഷമത കുത്തനെ ഉയർത്തിയത്. മാരുതിയുടെ മുൻനിര ബ്രാൻഡുകളായ ഗ്രാൻഡ് വിറ്റാരയും സ്വിഫ്റ്റും വാഗണറും ബലനോയും കഴിഞ്ഞ മാസങ്ങളിൽ മികച്ച വില്പന നേടിയിരുന്നു. ഇതോടൊപ്പം ഈ വർഷം മാരുതിയുടെ ഇലക്ട്രിക് വാഹനങ്ങളും വിപണിയിലെത്തുമെന്ന വാർത്തകൾ കമ്പനിയുടെ ഓഹരി വിലയിൽ കുതിപ്പുണ്ടാക്കി.