d

പീരുമേട്: വേനൽ അവധിയുടെ ആലസ്യത്തിൽ നിന്നും വിനോദസഞ്ചാരമേഖല ഉണർന്നു. ഫെബുവരി, മാർച്ച് മാസങ്ങളിലെ കോളേജ് സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകളും, തുടർന്നുള്ള അവധികൾക്ക്‌ശേഷം ടൂറിസംമേഖല സജീവമായിരിക്കുകയാണ്. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട്, തുടങ്ങിയ ടൂറിസ്റ്റുകേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾ എത്തി തുടങ്ങി.

പെസഹാ വ്യാഴവും, ദുഃഖവെള്ളിയുടെ അവധിയും കഴിഞ്ഞ് നാട്ടിൻപുറത്തെ കൊടുംചൂടിൽ നിന്നും ആശ്വാസം കൊള്ളാൻ എത്തുന്ന ടൂറിസ്റ്റുകൾ വാഗമണ്ണിൽ എത്തിയതോടെ രണ്ടു ദിവസങ്ങളായി വൻ തിരക്കാണ് അനുഭവപ്പെട്ടത്.

പീരുമേട്ടിലേയും, വാഗമണ്ണിലേയും കുളിരും, തണുത്ത കാറ്റും ആസ്വദിക്കാൻ ഏപ്രിൽ, മേയ് മാസങ്ങളിൽ സന്ദർശകരുടെ വൻ തിരക്കായിരിക്കും അനുഭവപ്പെടുക. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടായി. വാഗമണ്ണിൽ വിനോദ സഞ്ചാരികൾക്ക്‌വേണ്ടി അഡ്വഞ്ചർ പാർക്കും ഗ്ലാസ് ബ്രിഡ്ജ് വന്നതോടുകൂടി ഇപ്പോഴും സഞ്ചാരികളുടെ തിരക്ക് വാഗമണ്ണിൽ അനുഭവപ്പെടുന്നു. സഞ്ചാരികൾക്ക്‌വേണ്ടി ഒട്ടേറെ പദ്ധതികൾ ജില്ലാ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

തേക്കടിക്ക് പുറമേ ശ്രദ്ധേയമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് വാഗമണ്ണും പരുന്തുംപാറയും, പാഞ്ചാലിമേടും, എല്ലാ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികൾ ഇവിടങ്ങളിലേക്ക് ഒഴുകി എത്തുന്നു.

പാർക്കിംഗ് മെച്ചപ്പെടുത്തണം

പാർക്കിംഗ് സൗകര്യങ്ങളുടെ കുറവ് ഈ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. വാഗമണ്ണിൽഎത്തുന്ന വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നു. പിന്നീട് എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനിടമില്ല. പാർക്കിംഗ് ഗ്രൗണ്ട് ഉണ്ടായിട്ടും വാഗമണ്ണിലെ ചില വ്യാപാരികൾ കച്ചവടം ലഭിക്കുന്നതിന്‌വേണ്ടി വാഹനങ്ങൾ റോഡിന് ഇരുവശവും പാർക്ക് ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് പിന്നീട് എത്തുന്ന വാഹനങ്ങൾക്ക് ടൂറിസ്റ്റുകൾക്കും, വലിയ തടസ്സമാണ്‌നേരിടുന്നത് ഇതുമൂലം വാഹന കുരുക്ക് നിത്യസംഭവമാണ്.

പരുന്തുംപാറയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനാകണം. പഞ്ചായത്തുകളും, ടൂറിസം വകുപ്പും , വിനോദ സഞ്ചാരമേഖലയുടെ വളർച്ചയ്ക്ക് ഒട്ടേറെസൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. പീരുമേട് തേക്കടി, വാഗമൺ, പരുന്തുംപാറ ,പാഞ്ചാലിമേട്ടിലും ടൂറിസംമേഖലയിൽനേടയി വളർച്ച പ്രദേശത്തെഹോട്ടലുകൾ,ഹോം സ്റ്റേകൾ റസ്റ്റോറന്റ്കൾക്കും, ടാക്സി വാഹനങ്ങൾക്കും, നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും തൊഴിലവസരങ്ങളും, സാമ്പത്തിക പുരോഗതിയും കൈവരിക്കാനായത് ടൂറിസംമേഖലയുടെ പുരോഗതിയാണ് സൂചിപ്പിക്കുന്നത്.