
തിരൂരങ്ങാടി: ഇശൽ സംഗീത അക്കാദമിയും എ.വി മുഹമ്മദ് സാംസ്കാരിക കലാവേദിയും ചെമ്മാട് വ്യാപാര ഭവനിൽ സംയുക്തമായി സംഘടിപ്പിച്ച ഇശൽ വിരുന്നും സംഗീത പ്രതിഭാ സംഗമവും ശ്രദ്ധേയമായി. നഗരസഭ യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഇശൽ സംഗീത അക്കാദമിയുടെ രക്ഷാധികാരിയുമായ സി.പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. എ.വി മുഹമ്മദ് സാംസ്കാരിക കലാവേദിയുടെ പ്രസിഡന്റും മുൻസിപ്പൽ കൗൺസിലറുമായ പി.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.