
വളാഞ്ചേരി: വളാഞ്ചേരി ടി.ആർ.കെ.യു.പി സ്‌കൂൾ നൂറ്റി ഇരുപത്തി രണ്ടാം വാർഷികാഘോഷവും ഇരുപത്തിഎട്ട് വർഷത്തെ സേവനത്തിന് ശേഷം സ്‌കൂളിൽ നിന്നും വിരമിക്കുന്ന ഇ സരസ്വതി ടീച്ചർക്കുള്ള യാത്രയയപ്പും വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.രാജേഷ് അദ്ധ്യക്ഷനായി. റിയാലിറ്റി ഷോ താരം കെ.ദേവനന്ദ മുഖ്യാതിഥിയായി പങ്കെടുത്തു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കുറ്റിപ്പുറം ബി പി സി ടി മുഹമ്മദ് സലീം, മുനിസിപ്പൽ കൗൺസിലർമാരായ തസ്ലീമ നദീർ,ഇ.പി.അച്യുതൻ, പി ടി എ വൈസ് പ്രസിഡന്റ് കെ.പി.അബ്ദുൽ കരീം, എം.ടി.എ പ്രസിഡന്റ് കെ.വിനീത, മാനേജ്‌മെന്റ് പ്രതിനിധി കെ.വി.സജീവ്, സീനിയർ അസിസ്റ്റന്റ് പി.എസ്.ഗോവിന്ദരാജൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി.രാജി റിപ്പോർട്ട് അവതരിപ്പിച്ചു.