s

എടപ്പാൾ: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന അവാർഡ് ജേതാവും കിസ്സപ്പാട്ട് കലാകാരനുമായ പി.ടി.എം ആനക്കരയെ മാപ്പിള കലാ അക്കാദമി കുമരനല്ലൂർ ചാപ്റ്റർ ആദരിച്ചു. കേരള മാപ്പിള കലാ അക്കാദമിയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി പി.ടി.എം ആനക്കരയടക്കം ഏഴ് പേർക്കാണ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചത്. നാൽപത് വർഷത്തിലധികമായി കിസ്സപ്പാട്ട് പാടിപ്പറയൽ രംഗത്തുള്ള പി.ടി.എം ആനക്കര ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൂടിയാണ്. പി.ടി.എം ആനക്കരയുടെ പോട്ടൂരിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി കെ.നൂറുൽ അമീൻ ഉപഹാരം സമർപിച്ചു, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് റഷീദ് കുമരനല്ലൂർ, അക്കാദമിയുടെ കുമരനല്ലൂർ ചാപ്റ്റർ ഭാരവാഹികളായ എ.പി.അഷ്റഫ്, എം.വി.ഫസൽ, എം.കെ.ഹൈദരലി, എൻ.വി.സഫാഫ് കുറ്റിപ്പാല, പി.ടി.സലാം, എം.പി നഹാസ് ,സിറാജ് ആളത്ത് പി.കെ.ബാവു എന്നിവർ സംബന്ധിച്ചു.