bus


മലപ്പുറം; ബസ്സുകളുടെ ഫിറ്റ്നസ് പരിശോധനക്ക് എല്ലാ സബ് ആർ.ടി.ഓഫീസുകളിലും സൗകര്യം ചെയ്യണമെന്നും കടുത്ത വേനലിനെയും വരാൻ പോകുന്ന റംസാൻ വൃതാനുഷ്ഠാനത്തെയും മുൻ നിർത്തി ബസുകളുടെ ഫിറ്റ്നസ് പരിശോധന രാവിലെ ഏഴ്മണിക്കാരംഭിക്കുന്ന വിധത്തിൽ മാറ്റം വരുത്തണമെന്നും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി യോഗം മലപ്പുറം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസറോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മലപ്പുറം ആർ.ടി.ഒ.ക്ക് സംഘടന പരാതിയും നൽകി. ജില്ലാ പ്രസിഡൻറ് മുസ്തഫ കളത്തുംപടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, ജില്ലാ വൈസ് പ്രസിഡൻറ് വാക്കിയത്ത് കോയ, എം.ദിനേശ് കുമാർ, വി.പി.ശിവാകരൻ, കുഞ്ഞിക്ക കണ്ടോട്ടി, നിസാമുദ്ദീൻ മാനു തുടങ്ങിയവർ സംസാരിച്ചു.