d

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ ഏഴു വരെ യുള്ള ഡി.പിആറുകളിലെ പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളുടെ ഗുണഭോക്‌തൃ സംഗമവും ഭവന നിർമാണം പൂർത്തീകരിച്ചവരുടെ താക്കോൽ ദാനവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,സെക്രട്ടറി എച്ച്.സീന,കൗൺസിലർമാരായ ഇ.പിഅച്ചുതൻ, സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ,കെ.വി ഷൈലജ, വി ഹസീന,താഹിറ ഇസ്മയിൽ, പി.പി ഷൈലജ,സാജിത, ഫൈസൽ തങ്ങൾ, വീരാൻ കുട്ടി പറശ്ശേരി,റസീന മാലിക്ക് തുടങ്ങിയവർ സംസാരിച്ചു.