muncipality

പെരിന്തൽമണ്ണ: നഗരസഭയിൽ പി.എം.എ.വൈ (നഗരം) ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും ഫീൽഡ് തല കാമ്പയിന്റെ സമാപനവും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ പത്ത് ഡി.പി.ആറുകളിലായി 1381 വീടുകൾ അനുവദിച്ചതിൽ 1062 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. ഭൂരഹിത ഭവന രഹിതരായ 400 ഗുണഭോക്താക്കൾക് ഒലിങ്കരയിൽ നിർമിക്കുന്ന ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയായി 300 ഓളം കുടുംബങ്ങൾ താമസം ആരംഭിച്ചതായും ചെയർമാൻ അറിയിച്ചു. വൈസ് ചെയർമാൻ നസീറ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ.ഉണ്ണികൃഷ്ണൻ, അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, നഗരസഭ സെക്രട്ടറി ജി.മിത്രൻ, നഗരസഭ കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു.