
പെരിന്തൽമണ്ണ: വായനശാലകളിൽ ഈ മാസം നടക്കുന്ന വിജ്ഞാന വികസന സദസ്സുകളുടെ താലൂക്ക് തല ഉദ്ഘാടനം സംസ്ഥാന കൗൺസിൽ അംഗം കെ.പി. രമണൻ നിർവഹിച്ചു. പെരിന്തൽമണ്ണയിൽ നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡണ്ട് സി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വേണു പാലൂർ, കെ.വാസുദേവൻ, പി.എം. സാവിത്രി, അലി പന്തലാൻ, മഞ്ജുഷ പോർക്കുളത്ത്, ഉഷ മണലായ, കെ.പങ്കജാക്ഷൻ, ഡാവിൻ കുമാർ, പി.എം.പി. രാജൻ, അനിയൻ പുളിക്കീഴ് എന്നിവർ സംസാരിച്ചു.