
കോട്ടയ്ക്കൽ: ഉപജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ രാജ്യപുരസ്‌കാർ അവാർഡ് നേടിയ കോട്ടൂർ എ.കെ.എം എച്ച്.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ: കെ ഹനീഷ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു.സ്‌കൗട്ട് ആന്റ് ഗൈഡ്സ് ഉപജില്ല കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന് രണ്ട് ലക്ഷത്തിലധികം രൂപ വിദ്യാർത്ഥികൾ നൽകി. ചടങ്ങിൽ പ്രധാനാദ്ധ്യാപിക കെ.കെ. സൈബുന്നീസ, പി.ടി.എ വൈസ് പ്രസിഡന്റ് കെ. സുധീഷ് കുമാർ, എം.ടി എ പ്രസിഡന്റ് പി.വി. ഷാഹിന, എ.പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.