leage

വണ്ടൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ പോരൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനകീയ പ്രതികരണ പദയാത്ര ചെറുകോട് നിന്നാരംഭിച്ച് നിരന്നപറമ്പ് സമാപിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.എം.നസീം ഉദ്ഘാടനം ചെയ്തു. കെ.ടി.റഷീദ് അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ പി.അയ്യൂബ് ഖാന്റെയും വൈസ് ക്യാപ്റ്റൻ പൊറ്റയിൽ അഷ്റഫിന്റെയും നേതൃത്വത്തിലാണ് പദയാത്ര നടന്നത്. സി. കെ.നാസർ, മുഹമ്മദ് ഫാറൂഖി, ഷരീഫ്, അലി നൗഷാദ്, ഉസ്മാൻ, ഇ.കെ.കരീം, എ.അലവിക്കുട്ടി എന്നിവർ സംസാരിച്ചു. സമാപനസമ്മേളനത്തിൽ സജീസ് അല്ലേക്കാടൻ മുഖ്യപ്രഭാഷണം നടത്തി. വി.റാഷിദ്, പി.ആസിഫ് എന്നിവർ സംസാരിച്ചു.