award

ചങ്ങരംകുളം: നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം സോമൻ ചെമ്പ്രേത്ത് ഏറ്റുവാങ്ങി. ചങ്ങരംകുളത്ത് വെച്ചു നടന്ന നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു. നന്മമരം സംസ്ഥാന കോർഡിനേറ്റർ സക്കീർ ഒതളൂർ അദ്ധ്യക്ഷത വഹിച്ചു. ഷഹന അഷ്റഫ് സ്വാഗതം പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ ടി.രാമദാസ്, ഡോ.ശംഭു നമ്പൂതിരി, മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.